Tuesday, December 21, 2010

എന്റെ ഒളിവിലെ ജീവിതം

ഉണര്‍ന്നിരുന്നു ഞാന്‍
ഒരുപാടുകാലം
ചോരമണക്കുന്ന മതില്‍ക്കെട്ടിനുള്ളില്‍
ഒളിവിലാണെന്നലുമറിയുന്നു ഞാൻ
ഭൂമി തന്‍ മാതൃത്വമോലുമീ സ്പന്ദനം

ഭൂമിയില്‍ വന്നിടും നേരമിതിൽ
പ്രാണവേഗത്തിൽ പായുമെന്ന്
വ്യഥാ മിഥ്യാ സ്വപ്നങ്ങളിൽ
മുഴുകിക്കിടക്കവേ..
കേൾപ്പൂ ഞാൻ എവിടെയൊ
ചില രാഷ്ട്രീയ കോമരങ്ങൾ തൻ
രാക്ഷസീയ ആക്രോശങ്ങൾ
എവിടെയോ പൊലിയുന്നു ജീവൻ

ആരുടെയോ ഖഡ്ഗത്തിന്‍ ഇരയായിപൊഴിയുന്നു അകാലത്തിൽ
കാ‍ലത്തിൻ ദ്രംഷ്ടയാല്‍
ഇതോ കാലത്തിൻ കലികാല വൈഭവം
കേൾക്കുന്നുണ്ടിപ്പോഴുമെവിടെയോ.
മാറു മുറിഞ്ഞൊരമ്മതൻ രോദനം
ഇതോ ഭൂമിതൻ മനുഷത്വം?
കഴിഞ്ഞു ഞാനീ വാത്മീകത്തിൽ
ഭൂമിതൻ വാത്സല്യമറിയാതെ
യാതൊരുശങ്കയുമില്ലാതെ
ഒൻപതുമാസങ്ങൾ നീളും തപസ്സിൽ
പുറത്തുവരാനായി ഒരു പുനർജ്ജനിയായ്

Tuesday, November 2, 2010

പ്രണയത്തിന്റെ പുതിയ രൂപം

മിഴിനീരൊഴുക്കി നീ ചാ‍രെ നിന്നപ്പോൾ...
നിൻ അശ്രുകണങ്ങൾ എൻ കവിതയായി...
എൻ വീണയെ മെല്ലെ തഴുകിയപ്പോഴതു..
നെഞ്ചിൽ പെയ്ത മഴയായി..
എന്റെ ആത്മാവിൽ ഊറും അഴകായി..

മധുരിമേ അന്നു നീ എന്നിൽ അലിഞ്ഞെങ്കിൽ
സംഗീതസാന്ദ്രമായേനേ.. മമ മേനി
ഹിന്ദോളരാഗം മൂളിയേനേ...
എന്റെ ആത്മാവിനാനന്ദം. ഏകിയേനെ.
അകതാരിൽ പ്രണയം വിടർത്തിയേനെ..

ആത്മാവിൽ ഒഴുക്കിയ അഴകിൻ കതിരുകൾ
സിത്താറിൻ ഈണങ്ങളാക്കി...
കാർമുകിൽ മാഞ്ഞൊരു സാ‍യംസന്ധ്യയിൽ..
കണ്ണാ... നിനക്കായ് പാടി..
എന്റെ പ്രണയം സംഗീതമായി

(എന്റെ പ്രണയം)

Friday, October 22, 2010

എ. അയ്യപ്പന്റെ ഓർമയ്ക്കായി...

കാതോർത്തിരുന്നു ഞാ‍ൻ ഒരുപാടു

നിന്റെ ഒരു പിൻ വിളി കേൾക്കാനായി

അറിഞ്ഞോ അറിയാതെയോ നീ തന്ന

നഷ്ട സ്വപ്നങ്ങളും ബാക്കിയാക്കി

തുടർ യാത്ര ചെയ്യട്ടെ ഞാൻ

കരയാനാവീല എനിക്ക്

തുലോം മിഴിനീർ ഇല്ല എനിക്ക് തെല്ലും

വരണ്ട നിലം പോലെ

ഒരിറ്റു മിഴിനീരിനായി

ദാഹിക്കും വേഴാമ്പലാണു ഞാൻ

തുടർ യാത്ര ചെയ്യട്ടേ..

ഇരുളാർന്ന ഭൂമിയിൽ

അന്ധകാരത്തിന്റെ കരാള ഹസ്തങ്ങളാൽ

പിടയും മനുഷ്യവർഗ്ഗത്തിൻ നടുവിൽ

പ്രകാ‍ശം പരത്തിയ ഗുരുവിൻ ഓർമയുമായി.. ഞാൻ

(ഓർമ) അമൽ