Monday, November 14, 2011

ഏകാന്തന്റെ മനസ്സ്

തമസ്സാണീഹം

വന്നിടുന്നെവിടെ നിന്നോ

അർക്കഹസ്തങ്ങൾ

തമസ്സിനെ പുൽകാൻ

പ്രഭാപൂരിതമായി ഭൂമി

ഋതുമതിയാം യുവതിയെ പോൽ

ഞാനും ഉണരുകയാണു

അന്ധകാരമാമീ

കാഞ്ചന തടവറയിൽ

ഉറക്കമായിരുന്നിത്രയും കാലം

ഇനി ഉണരണം..

ഉണരാതെ പറ്റില്ല

ഹാ! കൊതിയുണ്ടെനിക്ക്

ഈ വിഹായസ്സിൽ

പാറിപ്പറന്നു നടക്കാൻ

കൊതിമാത്രമാണത്

ഈ ഭൂവിൽ ഞാനിന്നും

തടവുകാരി

ഇന്നലെയോളം ഞാൻ

കളിച്ചു വളർന്നോരെൻ കളിസ്ഥലം

എനിക്കന്യമായ് മാറി

ശോകമാണിഹത്തിലെന്നാലും

മിഴിനീരില്ലെനിക്ക് തെല്ലും

ഇല്ല മരുന്നെനിക്കെന്നറിയാമെങ്കിലും

ആശിച്ചിരുന്നു ഞാൻ ഒരുപാട്

ഒരിത്തിരി നേരം കൂടി .. ഈ ഭൂവിൽ

ഹാ.. കഷ്ടം

എൻ ചിറകുകൾ എനിക്കന്യം

ഈ കൂട്ടിൽ ഞാൻ ഒറ്റയ്ക്കാണ്

വ്യഥയാൽ നിയന്ത്രിതമാം മനസ്സുമായ്

അറ്റ കൈകളാൽ

പറക്കവയ്യാതെ

നീറുന്നമനസ്സുമായി ഞാൻ

Thursday, November 10, 2011

പ്രയാണം (ഒന്നും പറയാതെ മറഞ്ഞു പോയവർക്കു വേണ്ടി)

ഇരുട്ടാണിവിടം

തേടുകയാണു ഞാൻ മറ്റൊരു പകലിനെ

നനുത്ത തണുപ്പിൽ

പുതഞ്ഞു കിടക്കുമ്പോഴും

കാലാന്ത്യമാണിത്

മാറ്റി ഞാൻ മനുജജന്മമാമീ പുതപ്പിനെ

എഴുതാൻ എൻ പേര്

ചരിത്രത്തിൽ തങ്കലിപികളാൽ

അറിയില്ലെനിക്കിപ്പോഴും

ഇതോ ! എൻ ജീവിതാന്ത്യം

നിമിനേരം കൂടി മതി

എനിക്കെൻ പുനർജ്ജന്മം പുൽകുവാൻ

മൂകമാണിവിടമെങ്കിലും

കേൾപ്പൂ ഞാനെവിടെയോ

ശോകം നിറയും

യാത്രാമൊഴികൾ

പോകുകയാണു ഞാൻ

മറുതീരം തേടി

വീണ്ടും കാണുമെന്ന

ശുഭഃ പ്രതീക്ഷയോടെ.

Thursday, July 7, 2011

[മഴയും, കരയും,കരയുന്നു]

മഴ

മരണം

കര

കരച്ചിൽ

മഴയിൽ

കരയിൽ

കരച്ചിലാണെന്നും

‘കമ’എന്നു പറയരുതെങ്കിലും

കരയും

മഴയും

കലർന്നിരിക്കുന്നു

‘ക’യും ‘മ’യും

കലർന്നിരിക്കുന്നതുപോലെ

കരയിലെ

മിഴിനീരുകൾ

മഴയിൽ

കലരുന്നു

മഴപെയ്യുമ്പോൾ

കരയിൽ

കണ്ണുനീരൊഴുകുന്നു

മഴയത്ത്

മലയോരഗ്രാമങ്ങളിലെന്നും

കരച്ചിലാണ്

കണ്ണുനീർ വറ്റാതെ

കടലോരഗ്രാമങ്ങളും

മഴ

മനസ്സിനു kpIrതമാണെങ്കിലും

കരയിൽ

കരച്ചിലിനു

കാരണമാണ്

മഴ

മരണം

മഴയുടെ-ഒരു

കുസrതി

രയിൽ

മഴ

മിഴിനീരാലഭിഷേകം നടത്തും

കരകവിഞ്ഞും

മരണം ഭവിക്കും

മഴ

കരയുടെ

കരച്ചിലാണ്

മഴ പിന്നെയും പെയ്യുന്നു

കരയുടെ

മനസ്സിൻ kpIrതം പോലെ..

[മഴയും, കരയും,കരയുന്നു]