Tuesday, December 21, 2010

എന്റെ ഒളിവിലെ ജീവിതം

ഉണര്‍ന്നിരുന്നു ഞാന്‍
ഒരുപാടുകാലം
ചോരമണക്കുന്ന മതില്‍ക്കെട്ടിനുള്ളില്‍
ഒളിവിലാണെന്നലുമറിയുന്നു ഞാൻ
ഭൂമി തന്‍ മാതൃത്വമോലുമീ സ്പന്ദനം

ഭൂമിയില്‍ വന്നിടും നേരമിതിൽ
പ്രാണവേഗത്തിൽ പായുമെന്ന്
വ്യഥാ മിഥ്യാ സ്വപ്നങ്ങളിൽ
മുഴുകിക്കിടക്കവേ..
കേൾപ്പൂ ഞാൻ എവിടെയൊ
ചില രാഷ്ട്രീയ കോമരങ്ങൾ തൻ
രാക്ഷസീയ ആക്രോശങ്ങൾ
എവിടെയോ പൊലിയുന്നു ജീവൻ

ആരുടെയോ ഖഡ്ഗത്തിന്‍ ഇരയായിപൊഴിയുന്നു അകാലത്തിൽ
കാ‍ലത്തിൻ ദ്രംഷ്ടയാല്‍
ഇതോ കാലത്തിൻ കലികാല വൈഭവം
കേൾക്കുന്നുണ്ടിപ്പോഴുമെവിടെയോ.
മാറു മുറിഞ്ഞൊരമ്മതൻ രോദനം
ഇതോ ഭൂമിതൻ മനുഷത്വം?
കഴിഞ്ഞു ഞാനീ വാത്മീകത്തിൽ
ഭൂമിതൻ വാത്സല്യമറിയാതെ
യാതൊരുശങ്കയുമില്ലാതെ
ഒൻപതുമാസങ്ങൾ നീളും തപസ്സിൽ
പുറത്തുവരാനായി ഒരു പുനർജ്ജനിയായ്

No comments:

Post a Comment