Monday, November 14, 2011

ഏകാന്തന്റെ മനസ്സ്

തമസ്സാണീഹം

വന്നിടുന്നെവിടെ നിന്നോ

അർക്കഹസ്തങ്ങൾ

തമസ്സിനെ പുൽകാൻ

പ്രഭാപൂരിതമായി ഭൂമി

ഋതുമതിയാം യുവതിയെ പോൽ

ഞാനും ഉണരുകയാണു

അന്ധകാരമാമീ

കാഞ്ചന തടവറയിൽ

ഉറക്കമായിരുന്നിത്രയും കാലം

ഇനി ഉണരണം..

ഉണരാതെ പറ്റില്ല

ഹാ! കൊതിയുണ്ടെനിക്ക്

ഈ വിഹായസ്സിൽ

പാറിപ്പറന്നു നടക്കാൻ

കൊതിമാത്രമാണത്

ഈ ഭൂവിൽ ഞാനിന്നും

തടവുകാരി

ഇന്നലെയോളം ഞാൻ

കളിച്ചു വളർന്നോരെൻ കളിസ്ഥലം

എനിക്കന്യമായ് മാറി

ശോകമാണിഹത്തിലെന്നാലും

മിഴിനീരില്ലെനിക്ക് തെല്ലും

ഇല്ല മരുന്നെനിക്കെന്നറിയാമെങ്കിലും

ആശിച്ചിരുന്നു ഞാൻ ഒരുപാട്

ഒരിത്തിരി നേരം കൂടി .. ഈ ഭൂവിൽ

ഹാ.. കഷ്ടം

എൻ ചിറകുകൾ എനിക്കന്യം

ഈ കൂട്ടിൽ ഞാൻ ഒറ്റയ്ക്കാണ്

വ്യഥയാൽ നിയന്ത്രിതമാം മനസ്സുമായ്

അറ്റ കൈകളാൽ

പറക്കവയ്യാതെ

നീറുന്നമനസ്സുമായി ഞാൻ

1 comment:

  1. അവര്‍ അകവും പുറവും തിരയും
    പുരാവസ്തുഗവേഷകന്റെ
    ചാതുരിയോടെ...
    മുറിവായുണങ്ങിയിരിക്കില്ല,
    ഒന്നുതൊട്ടാല്‍ പാടേ കിനിഞ്ഞേക്കാം,
    ഞരമ്പുകള്‍ ഒടുവിലായൊന്നു
    പിടഞ്ഞുണര്‍ന്ന് നിലച്ചു പോയേക്കാം..
    ഭയക്കേണ്ട, ചിറകിനടിയില്‍
    കരുതിയ ധാന്യമണികളും
    എന്റെ മനസ്സും
    നിന്നെ ഒറ്റുകൊടുക്കില്ല..

    രണ്ടു കൂട്ടരുടെ ഈ ലോകത്തിലെ..
    അന്ഗീകാരമില്ലാത്ത മൂന്നാമനേ പോലെ ..
    അവര്‍ ആഞ്ഞു കൊത്തിയ ഹൃദയ ഭിത്തിയില്‍ തൊട്ട്
    എന്റെ ഉരുവം ചോദിച്ചേക്കാം..
    എന്ടുകൊണ്ട് നിങ്ങളീ കണ്ണുകളിലേക്കു നോക്കിയില്ല... ??

    ReplyDelete