Thursday, November 10, 2011

പ്രയാണം (ഒന്നും പറയാതെ മറഞ്ഞു പോയവർക്കു വേണ്ടി)

ഇരുട്ടാണിവിടം

തേടുകയാണു ഞാൻ മറ്റൊരു പകലിനെ

നനുത്ത തണുപ്പിൽ

പുതഞ്ഞു കിടക്കുമ്പോഴും

കാലാന്ത്യമാണിത്

മാറ്റി ഞാൻ മനുജജന്മമാമീ പുതപ്പിനെ

എഴുതാൻ എൻ പേര്

ചരിത്രത്തിൽ തങ്കലിപികളാൽ

അറിയില്ലെനിക്കിപ്പോഴും

ഇതോ ! എൻ ജീവിതാന്ത്യം

നിമിനേരം കൂടി മതി

എനിക്കെൻ പുനർജ്ജന്മം പുൽകുവാൻ

മൂകമാണിവിടമെങ്കിലും

കേൾപ്പൂ ഞാനെവിടെയോ

ശോകം നിറയും

യാത്രാമൊഴികൾ

പോകുകയാണു ഞാൻ

മറുതീരം തേടി

വീണ്ടും കാണുമെന്ന

ശുഭഃ പ്രതീക്ഷയോടെ.

2 comments:

  1. നന്നായിരിക്കുന്നു.. പക്ഷെ നിനക്കിവിടം ചേരില്ല. ഉഷ്ണ വണ്ടിവലിഞ്ഞെത്തുന്ന ഈയിടം നിന്നെ പെട്ടന്നു മടുപ്പിക്കും. വെളുത്ത പൊടിമണ്ണിന്റെ ഈ അറഞ്ഞ ഗന്ധം എന്നെപ്പോലെ നിന്നെയും പ്രാകൃതനാക്കിയേക്കും എന്ന് ഞാന്‍ ഭയക്കുന്നു. ഇതു കൂട്ടം പിരിഞ്ഞെത്തുന്നവന്റെ ഭൂമിയാണ്. നീ കാണുന്നതും കേള്‍ക്കുന്നതും വന്യമായതെന്തിനെയൊക്കെയോ ഒളിക്കുന്നൊരു ശാന്തരൂപത്തിന്റെ പ്രതിഫലനം മാത്രം.

    ReplyDelete