Tuesday, November 5, 2013

ഒ.ദു.ക

ഒ.ദു.ക(ഒരു ദുരന്ത കാവ്യം)
(കേരളോത്സവം 2013 സമ്മാനാർഹമായ കവിത)

ഹായ് !!!
അവളന്നയച്ച സ്ക്രാപ്പിന്റെ മാധുര്യം
തുളുമ്പുന്നു ഇന്നുമെൻ
മനസ്സിന്റെ മോണിറ്ററിൽ

എന്റെ മനസ്സിന്റെ
പാസ്സ് വേഡ് കട്ട്
അതു തുറന്നെന്നെ
ഭ്രമിപ്പിച്ചു നീയെൻ
ഉള്ളിലെ വൈറസ്സായി മാറി

നീ എനിക്കായ് നൽകിയ
ഈ അഗ്നിതൻ ചൂര്
നാൾക്കുനാൾ ഉള്ളിലെരിഞ്ഞിരുന്നു

നീ എനിക്കയച്ച
നിൻ ചിത്രങ്ങൾ
ഉള്ളിലെൻ
പഞ്ചശരനെ തൊട്ടുണർത്തി

കാമരൂപിണിയാം നിൻ
മേനിയഴകെന്നെ
ഇരവിന്റെ തോഴനാക്കിമാറ്റി

അന്നു തൊട്ടെ പരതുകയാണു ഞാൻ
നിന്നെയീ ചാറ്റ് റൂമുകളിലൊന്നിൽ
ഇന്നലെ വരെ നിന്നെയും നോക്കി
ഞാൻ ചാറ്റ് റൂം വരാന്തയിൽ കാത്തുനിന്നു




അന്നു നീ പോസ്റ്റിട്ട
നിന്റെ ചിത്രങ്ങളിലൊന്നിൽ
ലൈക്കടിച്ചപ്പോൾ
അറിഞ്ഞീല ഞാൻ
നീ എന്റേതെന്ന്

ഒന്നു നീ ഓർക്കണം
നീകഴിഞ്ഞേയുള്ളൂ എന്തും
അറിയീ‍ലെനിക്ക്
നീയാണോ ഈ ഗൂഗിൾ

നീ.. നീയെന്ന സ്പന്ദനം
അതു തന്നെയല്ലേ
കാലചക്രം തിരിപ്പതും

നീയാം നിന്നെ
അറിയുവാനായി ഞാൻ
കയറാത്ത
ഇന്റർനെറ്റ് കഫേകളില്ല

നീ എന്നെ തിരഞ്ഞിരുന്നോ
എന്നറിയില്ല എനിക്കെന്നാലും
നീയാം നിന്നെ ഞാൻ
തിരഞ്ഞിരുന്നു

ഒരുദിനം നീ ഓൺലൈൻ
വന്നില്ലെങ്കിലെൻ
ഇടനെഞ്ചിൻ വേദന
ആരു മാറ്റും?

ഇന്നു നീ വന്നില്ല
ഇന്നലെയും വന്നില്ല
മനം വരരുചി പുത്രനെ
പ്പോലെയായി


ഭ്രാന്തമാം മനസ്സിന്റെ
നെറുകയിൽ നിൽക്കുമ്പോൾ
പെട്ടന്നു നീ ഓൺലൈൻ
വന്നു ചേർന്നു

എവിടെപ്പോയി നീ .?
എന്ന ചോദ്യത്തിനു
മറുപടിയായി സൈനൌട്ട് നൽകി
നീ മറഞ്ഞപ്പോൾ
അറിഞ്ഞീല അപരാധമെന്തു ഞാൻ
ചെയ്തെന്ന്

പിന്നീടെന്നോ നീ
വന്നപ്പോൾ
ചോദിച്ചു ഞാൻ
നീ എന്നെ പ്രേമിക്കുന്നുണ്ടോന്ന്..?

പുഞ്ചിരിയാം ഒരു സ്മൈലി
നൽകി നീ
ഒന്നും പറയാതെ ചിരിച്ചപ്പോൾ

അറിഞ്ഞീ‍ല ഞാൻ നീയെന്റെ കാമുകനെന്ന്.

Monday, December 31, 2012

ഡിസംബർ 16 ഒരു ഓർമ്മ

ഡിസംബർ 16 ഒരു ഓർമ്മ


ജ്യോതീ.. നീ ഉറങ്ങുക
സ്വസ്ഥമായ് സുഖമായ് ഉറങ്ങുക
നിന്നിലെ കനലുകൾ
പേറി കാത്തുനിൽക്കാം
നിത്യ നിദ്ര ഞങ്ങളെ പുൽകും വരെ

എന്നിലെ എന്നെ ഉണർത്താൻ
നീ നൽകിയ കനലുകൾ മാത്രം മതി
നീ ഉറങ്ങുക.. സ്വസ്ഥമായി
നിന്നിലെ തീയുണ്ട്
നിദ്രാവിഹീനരാകുവാൻ ഞങ്ങൾക്ക്

ക്ഷമിക്കുക.. നീ ഈ നാടിനോട്
നിന്നെ പാലൂട്ടി വളർത്തി
ധനുമാസ രാവൊന്നിൽ
നരാധമന്മാർക്കായ് വേഴ്ചക്കു നൽകിയ
നിൻ ധരയോട് ക്ഷമിക്കുക

ശപിക്കാതിരിക്കുക.. എന്ന്
പറയുന്നതിൽ അർത്ഥമില്ലെങ്കിലും
നീ തെളിച്ച വെളിച്ചത്തിൽ
അന്ധത മാറ്റിയ ഈ ജനങ്ങൾക്കുവേണ്ടി പറയുന്നു
ഞങ്ങളെ ശപിക്കാതിരിക്കുക
ഇത് പ്രാർത്ഥനയാണ്
യവന ദേവനെ പോൽ
നീ ഞങ്ങൾക്കു നൽകിയ അഗ്നി
കാത്തുകൊള്ളാം ഞങ്ങൾ
കാലചക്രം തിരിയുന്ന കാലമത്രയും

മാപ്പു നൽകുക
ഈ നിഷാദ ജന്മങ്ങൾക്ക്
മാപ്പിരക്കാൻ അർഹമില്ലെങ്കിലും
ഇരക്കുന്നു
ശാപ ജ്യോതിയാൽ തിളക്കുകയാണഹം
മാപ്പ്മാപ്പ്മാപ്പ്

ഏകാന്തൻ

Monday, November 14, 2011

ഏകാന്തന്റെ മനസ്സ്

തമസ്സാണീഹം

വന്നിടുന്നെവിടെ നിന്നോ

അർക്കഹസ്തങ്ങൾ

തമസ്സിനെ പുൽകാൻ

പ്രഭാപൂരിതമായി ഭൂമി

ഋതുമതിയാം യുവതിയെ പോൽ

ഞാനും ഉണരുകയാണു

അന്ധകാരമാമീ

കാഞ്ചന തടവറയിൽ

ഉറക്കമായിരുന്നിത്രയും കാലം

ഇനി ഉണരണം..

ഉണരാതെ പറ്റില്ല

ഹാ! കൊതിയുണ്ടെനിക്ക്

ഈ വിഹായസ്സിൽ

പാറിപ്പറന്നു നടക്കാൻ

കൊതിമാത്രമാണത്

ഈ ഭൂവിൽ ഞാനിന്നും

തടവുകാരി

ഇന്നലെയോളം ഞാൻ

കളിച്ചു വളർന്നോരെൻ കളിസ്ഥലം

എനിക്കന്യമായ് മാറി

ശോകമാണിഹത്തിലെന്നാലും

മിഴിനീരില്ലെനിക്ക് തെല്ലും

ഇല്ല മരുന്നെനിക്കെന്നറിയാമെങ്കിലും

ആശിച്ചിരുന്നു ഞാൻ ഒരുപാട്

ഒരിത്തിരി നേരം കൂടി .. ഈ ഭൂവിൽ

ഹാ.. കഷ്ടം

എൻ ചിറകുകൾ എനിക്കന്യം

ഈ കൂട്ടിൽ ഞാൻ ഒറ്റയ്ക്കാണ്

വ്യഥയാൽ നിയന്ത്രിതമാം മനസ്സുമായ്

അറ്റ കൈകളാൽ

പറക്കവയ്യാതെ

നീറുന്നമനസ്സുമായി ഞാൻ

Thursday, November 10, 2011

പ്രയാണം (ഒന്നും പറയാതെ മറഞ്ഞു പോയവർക്കു വേണ്ടി)

ഇരുട്ടാണിവിടം

തേടുകയാണു ഞാൻ മറ്റൊരു പകലിനെ

നനുത്ത തണുപ്പിൽ

പുതഞ്ഞു കിടക്കുമ്പോഴും

കാലാന്ത്യമാണിത്

മാറ്റി ഞാൻ മനുജജന്മമാമീ പുതപ്പിനെ

എഴുതാൻ എൻ പേര്

ചരിത്രത്തിൽ തങ്കലിപികളാൽ

അറിയില്ലെനിക്കിപ്പോഴും

ഇതോ ! എൻ ജീവിതാന്ത്യം

നിമിനേരം കൂടി മതി

എനിക്കെൻ പുനർജ്ജന്മം പുൽകുവാൻ

മൂകമാണിവിടമെങ്കിലും

കേൾപ്പൂ ഞാനെവിടെയോ

ശോകം നിറയും

യാത്രാമൊഴികൾ

പോകുകയാണു ഞാൻ

മറുതീരം തേടി

വീണ്ടും കാണുമെന്ന

ശുഭഃ പ്രതീക്ഷയോടെ.

Thursday, July 7, 2011

[മഴയും, കരയും,കരയുന്നു]

മഴ

മരണം

കര

കരച്ചിൽ

മഴയിൽ

കരയിൽ

കരച്ചിലാണെന്നും

‘കമ’എന്നു പറയരുതെങ്കിലും

കരയും

മഴയും

കലർന്നിരിക്കുന്നു

‘ക’യും ‘മ’യും

കലർന്നിരിക്കുന്നതുപോലെ

കരയിലെ

മിഴിനീരുകൾ

മഴയിൽ

കലരുന്നു

മഴപെയ്യുമ്പോൾ

കരയിൽ

കണ്ണുനീരൊഴുകുന്നു

മഴയത്ത്

മലയോരഗ്രാമങ്ങളിലെന്നും

കരച്ചിലാണ്

കണ്ണുനീർ വറ്റാതെ

കടലോരഗ്രാമങ്ങളും

മഴ

മനസ്സിനു kpIrതമാണെങ്കിലും

കരയിൽ

കരച്ചിലിനു

കാരണമാണ്

മഴ

മരണം

മഴയുടെ-ഒരു

കുസrതി

രയിൽ

മഴ

മിഴിനീരാലഭിഷേകം നടത്തും

കരകവിഞ്ഞും

മരണം ഭവിക്കും

മഴ

കരയുടെ

കരച്ചിലാണ്

മഴ പിന്നെയും പെയ്യുന്നു

കരയുടെ

മനസ്സിൻ kpIrതം പോലെ..

[മഴയും, കരയും,കരയുന്നു]

Tuesday, December 21, 2010

എന്റെ ഒളിവിലെ ജീവിതം

ഉണര്‍ന്നിരുന്നു ഞാന്‍
ഒരുപാടുകാലം
ചോരമണക്കുന്ന മതില്‍ക്കെട്ടിനുള്ളില്‍
ഒളിവിലാണെന്നലുമറിയുന്നു ഞാൻ
ഭൂമി തന്‍ മാതൃത്വമോലുമീ സ്പന്ദനം

ഭൂമിയില്‍ വന്നിടും നേരമിതിൽ
പ്രാണവേഗത്തിൽ പായുമെന്ന്
വ്യഥാ മിഥ്യാ സ്വപ്നങ്ങളിൽ
മുഴുകിക്കിടക്കവേ..
കേൾപ്പൂ ഞാൻ എവിടെയൊ
ചില രാഷ്ട്രീയ കോമരങ്ങൾ തൻ
രാക്ഷസീയ ആക്രോശങ്ങൾ
എവിടെയോ പൊലിയുന്നു ജീവൻ

ആരുടെയോ ഖഡ്ഗത്തിന്‍ ഇരയായിപൊഴിയുന്നു അകാലത്തിൽ
കാ‍ലത്തിൻ ദ്രംഷ്ടയാല്‍
ഇതോ കാലത്തിൻ കലികാല വൈഭവം
കേൾക്കുന്നുണ്ടിപ്പോഴുമെവിടെയോ.
മാറു മുറിഞ്ഞൊരമ്മതൻ രോദനം
ഇതോ ഭൂമിതൻ മനുഷത്വം?
കഴിഞ്ഞു ഞാനീ വാത്മീകത്തിൽ
ഭൂമിതൻ വാത്സല്യമറിയാതെ
യാതൊരുശങ്കയുമില്ലാതെ
ഒൻപതുമാസങ്ങൾ നീളും തപസ്സിൽ
പുറത്തുവരാനായി ഒരു പുനർജ്ജനിയായ്

Tuesday, November 2, 2010

പ്രണയത്തിന്റെ പുതിയ രൂപം

മിഴിനീരൊഴുക്കി നീ ചാ‍രെ നിന്നപ്പോൾ...
നിൻ അശ്രുകണങ്ങൾ എൻ കവിതയായി...
എൻ വീണയെ മെല്ലെ തഴുകിയപ്പോഴതു..
നെഞ്ചിൽ പെയ്ത മഴയായി..
എന്റെ ആത്മാവിൽ ഊറും അഴകായി..

മധുരിമേ അന്നു നീ എന്നിൽ അലിഞ്ഞെങ്കിൽ
സംഗീതസാന്ദ്രമായേനേ.. മമ മേനി
ഹിന്ദോളരാഗം മൂളിയേനേ...
എന്റെ ആത്മാവിനാനന്ദം. ഏകിയേനെ.
അകതാരിൽ പ്രണയം വിടർത്തിയേനെ..

ആത്മാവിൽ ഒഴുക്കിയ അഴകിൻ കതിരുകൾ
സിത്താറിൻ ഈണങ്ങളാക്കി...
കാർമുകിൽ മാഞ്ഞൊരു സാ‍യംസന്ധ്യയിൽ..
കണ്ണാ... നിനക്കായ് പാടി..
എന്റെ പ്രണയം സംഗീതമായി

(എന്റെ പ്രണയം)